
സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗെങ് ഗിലാ ഗിലാ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിന്റെ ജീവിതം പ്രമേയമാക്കിയുള്ള ഒരു സമ്പൂർണ്ണ ഫാമിലി എൻ്റർടെയ്നറാണ്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി, രശ്മി അനിൽ, വിജയ മേനോൻ, ഐശ്വര്യ, അക്ഷര തുടങ്ങിയവരും വേഷമിടുന്നു. ചിത്രീകരണം പൂർത്തിയായ സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
Also Read: അത്യാഗ്രഹത്തിന് എതിരെ വിധി കാത്തുവെച്ച യോദ്ധാവ്; വിസ്മയിപ്പിച്ച് ‘നാഗബന്ധം’ ടീസർ!
സിബി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്യാമറ. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ ഇക്കു, എഡിറ്റർ ബിബിൻ ബാലൻ, മേക്കപ്പ് സുബ്രു വൈഗ, പ്രൊഡക്ഷൻ ഡിസൈനർ ഷെരീഫ്, കൊറിയോഗ്രാഫി ചിത്ര സുരേന്ദ്രൻ & ശ്രുതി രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീപ്രകാശ്, അസോസിയേറ്റ് ഡയറക്ടർ പ്രഫുൽ കൃഷ്ണൻ, അസിസ്റ്റൻ്റ് ഡയറക്ടർ രഞ്ജിനി, ജയ്സ് എബ്രഹാം, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, സ്റ്റിൽസ് ഷാബുപോൾ & ശ്രീകുമാർ, പ്രമോഷൻ കൺസൾട്ടൻ്റ്, മനു കെ തങ്കച്ചൻ, മാർക്കറ്റിങ് ബി. സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
The post ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിന്റെ കഥയുമായി ‘ഗെങ് ഗിലാ ഗിലാ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി! appeared first on Express Kerala.


