loader image
സ്കൂൾ ലഞ്ച് ബോക്സിൽ ‘ജങ്ക് ഫുഡ്’ വേണ്ട! അബുദാബിയിൽ കർശന നിയന്ത്രണങ്ങളുമായി അഡെക്

സ്കൂൾ ലഞ്ച് ബോക്സിൽ ‘ജങ്ക് ഫുഡ്’ വേണ്ട! അബുദാബിയിൽ കർശന നിയന്ത്രണങ്ങളുമായി അഡെക്

ബുദാബിയിലെ സ്കൂൾ കുട്ടികൾക്കായി പുതിയ പോഷകാഹാര നയം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. കുട്ടികളുടെ ലഞ്ച് ബോക്സുകളിൽ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കണമെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. സ്കൂൾ നൽകുന്ന ഭക്ഷണങ്ങൾക്കും വീട്ടിൽ നിന്ന് കുട്ടികൾ കൊണ്ടുവരുന്ന ലഞ്ച് ബോക്സുകൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും.

പഞ്ചസാര ചേർത്ത പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, മിഠായികൾ, ഐസ്ക്രീം, സംസ്കരിച്ച മാംസങ്ങളായ സോസേജ്, ഹോട്ട് ഡോഗ് എന്നിവയ്ക്ക് സ്കൂളുകളിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വറുത്ത ഭക്ഷണങ്ങൾ, അമിതമായി ഉപ്പ് അടങ്ങിയ ചിപ്സുകൾ, കൃത്രിമ നിറങ്ങൾ ചേർന്ന ഇനങ്ങൾ എന്നിവയും ലഞ്ച് ബോക്സുകളിൽ പാടില്ല. സ്കൂൾ പരിസരത്ത് നിരോധിത ഭക്ഷണങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക പരിശോധനകൾ നടത്താനും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തൽ നടപടികൾ സ്വീകരിക്കാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

Also Read: സേവനത്തിൽ വീഴ്ച; രണ്ട് ഉംറ ഏജൻസികൾക്ക് സൗദിയിൽ വിലക്ക്!

കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ രക്ഷിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന നയം, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ കുട്ടികളുടെ വളർച്ചയും മാനസിക ഉല്ലാസവും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ തൂക്കവും ഉയരവും പരിശോധിക്കാനും മുലയൂട്ടുന്ന അമ്മമാർക്ക് ആവശ്യമായ സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കാനും അഡെക് നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

See also  നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് ബസിലിടിച്ചു; ബെംഗളൂരുവിൽ 4 വിദ്യാർത്ഥികളടക്കം 5 യുവാക്കൾക്ക് ദാരുണാന്ത്യം

The post സ്കൂൾ ലഞ്ച് ബോക്സിൽ ‘ജങ്ക് ഫുഡ്’ വേണ്ട! അബുദാബിയിൽ കർശന നിയന്ത്രണങ്ങളുമായി അഡെക് appeared first on Express Kerala.

Spread the love

New Report

Close