loader image
13 വർഷത്തിന് ശേഷം ലാലേട്ടനൊപ്പം മീര ജാസ്മിൻ; ‘ലൗലജന്റെ നൈസി’യായി താരം എത്തുന്നു!

13 വർഷത്തിന് ശേഷം ലാലേട്ടനൊപ്പം മീര ജാസ്മിൻ; ‘ലൗലജന്റെ നൈസി’യായി താരം എത്തുന്നു!

ലയാള സിനിമയിലെ പ്രിയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ‘നൈസി’ എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ എത്തുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ലൗലജന്റെ നൈസി’ എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

2013-ൽ പുറത്തിറങ്ങിയ ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന സിനിമയ്ക്ക് ശേഷം നീണ്ട 13 വർഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തുന്നത്. ‘ഹൃദയപൂർവം’ സിനിമയിൽ മോഹൻലാലിനൊപ്പം അതിഥി വേഷത്തിൽ മീര ജാസ്മിൻ എത്തിയിരുന്നു. ഒരു ഇടത്തരം ടൗൺഷിപ്പിലെ സാധാരണക്കാരനായ സബ് ഇൻസ്പെക്ടറുടെ ജീവിതവും അവിടെ അരങ്ങേറുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. കേവലം ഒരു പോലീസ് സ്റ്റോറി എന്നതിലുപരി ശക്തമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം പോലീസ് യൂണിഫോമിൽ എത്തുന്ന മോഹൻലാലിന്റെ വേറിട്ട ലുക്ക് ചിത്രത്തിന്റെ വലിയ ആകർഷണമാണ്.

Also Read: “കുറേനാളായി മണം കിട്ടിയിരുന്നില്ല, ഇപ്പോൾ തിരികെ കിട്ടിത്തുടങ്ങി”; ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി

See also  മണിശങ്കർ അയ്യരുടെ അഭിപ്രായ പ്രകടനം ആത്മാർത്ഥത നിറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി

തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ഇമോഷനൽ ത്രില്ലർ ഡ്രാമയാണ്. മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ സിനിമ മോഹൻലാലിന്റെ 366-ാം ചിത്രമാണ്.

The post 13 വർഷത്തിന് ശേഷം ലാലേട്ടനൊപ്പം മീര ജാസ്മിൻ; ‘ലൗലജന്റെ നൈസി’യായി താരം എത്തുന്നു! appeared first on Express Kerala.

Spread the love

New Report

Close