loader image
എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്

എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപത്തെ അടച്ചിട്ട വീടിന്റെ ചായ്പ്പിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തറ പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കുന്നംകുളം എ.സി.പിയുടെ നേതൃത്വത്തിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

വീട് വാങ്ങിയ പുതിയ ഉടമസ്ഥൻ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ്അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ഇവിടെ സ്ത്രീകളടങ്ങുന്ന ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളും വാടകയ്ക്ക് താമസിച്ചിരുന്നു. അതിനുശേഷം വീട് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് കേസിൽ നിർണ്ണായകമാകും. വീട്ടിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.

The post എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് appeared first on Express Kerala.

See also  ഫാക്ട് ചെക്കർമാർക്ക് ‘പണി’ കിട്ടും…? ഇന്ത്യയിലെ വസ്തുതാ പരിശോധന ഫീസ് വെട്ടിക്കുറയ്ക്കാൻ മെറ്റ‌
Spread the love

New Report

Close