loader image
ഇന്ത്യയോടേറ്റ തോൽവി പാകിസ്ഥാന് തിരിച്ചടിയായി; പാകിസ്ഥാന്റെ സൂപ്പർ എട്ട് സ്വപ്നങ്ങൾ പ്രതിസന്ധിയിൽ

ഇന്ത്യയോടേറ്റ തോൽവി പാകിസ്ഥാന് തിരിച്ചടിയായി; പാകിസ്ഥാന്റെ സൂപ്പർ എട്ട് സ്വപ്നങ്ങൾ പ്രതിസന്ധിയിൽ

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത തോൽവി പാകിസ്ഥാന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. തോൽവിയേക്കാളുപരി നെറ്റ് റൺറേറ്റിലുണ്ടായ വലിയ ഇടിവാണ് പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ 6 പോയിന്റോടെ ഇതിനോടകം തന്നെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള യുഎസ്എ രണ്ടാം സ്ഥാനത്തും, മൂന്ന് മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിന്റുള്ള പാകിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. -0.403 എന്ന മോശം നെറ്റ് റൺറേറ്റാണ് പാകിസ്താനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്.

ഇനി നടക്കാനിരിക്കുന്ന നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം പാകിസ്ഥാനെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ 6 പോയിന്റോടെ പാകിസ്ഥാന് സൂപ്പർ എട്ടിൽ ഇടം ഉറപ്പിക്കാം. ഏതെങ്കിലും കാരണവശാൽ മത്സരം ഉപേക്ഷിക്കേണ്ടി വരികയും പോയിന്റുകൾ പങ്കുവെക്കുകയും ചെയ്താലും പാകിസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും.

Also Read:ഗ്രൂപ്പ് ഘട്ടം വെറും ട്രെയിലർ; ഇന്ത്യ ‘മരണഗ്രൂപ്പിൽ’, സൂപ്പർ-8 പോരാട്ടങ്ങൾക്ക് സജ്ജമായി സൂര്യയുടെ സംഘം!

See also  ഒരു നിമിഷത്തെ അശ്രദ്ധ, പൊലിഞ്ഞത് പിഞ്ചുജീവൻ; ഫോട്ടോഷൂട്ടിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

എന്നാൽ, ടൂർണമെന്റിൽ മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുന്ന നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാൽ അത് യുഎസ്എയ്ക്ക് വലിയ അനുഗ്രഹമാകും. പാകിസ്താൻ പരാജയപ്പെട്ടാൽ മികച്ച നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിൽ യുഎസ്എ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടും. അതുകൊണ്ട് തന്നെ നമീബിയക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ജയം അനിവാര്യമാണ്.

The post ഇന്ത്യയോടേറ്റ തോൽവി പാകിസ്ഥാന് തിരിച്ചടിയായി; പാകിസ്ഥാന്റെ സൂപ്പർ എട്ട് സ്വപ്നങ്ങൾ പ്രതിസന്ധിയിൽ appeared first on Express Kerala.

Spread the love

New Report

Close