loader image
കൊച്ചിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി പിടിയിൽ

കൊച്ചിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിനുള്ളിൽ വെച്ചായിരുന്നു സംഭവം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനാവശ്യത്തിനായി കൊച്ചിയിലേക്ക് വരികയായിരുന്ന ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവാവ് മോശമായി പെരുമാറിയ ഉടൻ തന്നെ യുവതി ബസ് കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പോലീസ് അറിയിച്ചു.

The post കൊച്ചിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി പിടിയിൽ appeared first on Express Kerala.

Spread the love
See also  ഒന്നാം ക്ലാസിൽ പരീക്ഷ ഒഴിവാക്കിയേക്കും; കുട്ടികളിൽ ഭയമുണ്ടാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

New Report

Close