loader image
വിജയ് ദേവരക്കൊണ്ട-രശ്മിക വിവാഹ തീയതി പുറത്തോ? വൈറലായി വിവാഹ ക്ഷണക്കത്ത്

വിജയ് ദേവരക്കൊണ്ട-രശ്മിക വിവാഹ തീയതി പുറത്തോ? വൈറലായി വിവാഹ ക്ഷണക്കത്ത്

തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ പുറത്തുവരുന്നു. ഏറെ നാളായി പ്രചരിക്കുന്ന പ്രണയവാർത്തകൾക്ക് പിന്നാലെ, ഇരുവരുടെയും വിവാഹ നിശ്ചയവും തീയതിയും സംബന്ധിച്ച ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഈ ചർച്ചകൾക്കിടയിലാണ് 2026 ഫെബ്രുവരി 26-ന് വിവാഹം നടക്കുമെന്നും മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് റിസപ്ഷൻ ഉണ്ടാകുമെന്നും വ്യക്തമാക്കുന്ന ക്ഷണക്കത്ത് പ്രചരിക്കുന്നത്.

Also Read: വിവാഹം 30 വയസ്സിന് ശേഷം മാത്രം! മനസ്സ് തുറന്ന് ഇഷാനി കൃഷ്ണ

വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിൽ പുറത്തുവന്ന കത്തിൽ, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹം നടക്കുമെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ ഈ ക്ഷണക്കത്തിന്റെ ആധികാരികതയെക്കുറിച്ച് താരങ്ങളോ അടുത്ത വൃത്തങ്ങളോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.

See also  കെ-ഡ്രാമ കഴിഞ്ഞാൽ ഇനി കെ-ഫുഡ്; സോഷ്യൽ മീഡിയയിൽ തരംഗമായി കൊറിയൻ എഗ്ഗ് സാലഡ്

The post വിജയ് ദേവരക്കൊണ്ട-രശ്മിക വിവാഹ തീയതി പുറത്തോ? വൈറലായി വിവാഹ ക്ഷണക്കത്ത് appeared first on Express Kerala.

Spread the love

New Report

Close