loader image
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഇന്നോവയിൽ കടത്തിയത് 300 കിലോ കഞ്ചാവ്

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഇന്നോവയിൽ കടത്തിയത് 300 കിലോ കഞ്ചാവ്

തിരുവനന്തപുരം: പാപ്പനംകോട് വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 300 കിലോയിലേറെ കഞ്ചാവുമായി കരകുളം സ്വദേശി അഫ്സലിനെ ഡാൻസാഫ് സംഘം പിടികൂടി. അടുത്ത കാലത്ത് തിരുവനന്തപുരത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.

കാറിലെത്തിച്ച കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കവേയാണ് പോലീസ് സംഘം അഫ്സലിനെ വളഞ്ഞത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അഫ്സൽ മുൻപും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലഹരിക്കടത്തിന്റെ പിന്നിലുള്ള കൂടുതൽ കണ്ണികളെ കണ്ടെത്താനായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

The post തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഇന്നോവയിൽ കടത്തിയത് 300 കിലോ കഞ്ചാവ് appeared first on Express Kerala.

Spread the love
See also  ആകാശച്ചുഴിയിലേക്ക് മാഞ്ഞുപോയ ആ നിഗൂഢ മനുഷ്യൻ; അരനൂറ്റാണ്ടായി ലോകത്തെ കുഴപ്പിക്കുന്ന ‘ഡി.ബി. കൂപ്പർ’ എന്ന ആകാശകൊള്ളക്കാരന്റെ കഥ

New Report

Close