loader image
പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്ന കാരണത്തെച്ചൊല്ലി കോഴിക്കോട് പുറമേരിയിൽ ഹോട്ടലിന് നേരെ ആക്രമണം. പുറമേരിയിലെ ബിരിയാണി ഡേയ്‌സ് എന്ന ഹോട്ടലിന് നേരെയാണ് യുവാവിന്റെ പരാക്രമം നടന്നത്. ആക്രമണത്തിൽ ഹോട്ടൽ ഉടമ വെള്ളികുളങ്ങര സ്വദേശി സാദിഖിന് മർദ്ദനമേൽക്കുകയും കടയുടെ ചില്ലുകൾ തകരുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. എന്നാൽ പൊറോട്ടയ്ക്ക് ചൂട് ചൂടില്ലെന്നും രുചി കുറവാണെന്നും ആരോപിച്ച് ഇയാൾ ഉടമയുമായി തർക്കത്തിലായി. ഭക്ഷണത്തിന് പണം നൽകേണ്ടതില്ലെന്നും വേണമെങ്കിൽ ഭക്ഷണം തിരിച്ചെടുക്കാമെന്നും സാദിഖ് പറഞ്ഞെങ്കിലും യുവാവ് ശാന്തനായില്ല. കടയിൽ നിന്നും പുറത്തുപോയ യുവാവ് പിന്നീട് തിരിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. വെള്ളക്കുപ്പി കൊണ്ട് സാദിഖിനെ മർദ്ദിക്കുകയും കടയുടെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

The post പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്ത് യുവാവ് appeared first on Express Kerala.

See also  മണിശങ്കർ അയ്യരുടെ പ്രസ്താവന സ്വാഗതാർഹം; കേരള വികസനം ലോകത്തിന് മാതൃകയെന്ന് എം.വി. ഗോവിന്ദൻ
Spread the love

New Report

Close