loader image
ഓസ്‌ട്രേലിയക്ക് ‘ലോകകപ്പ് ശാപം’! കിരീടത്തിന് മുകളിൽ കാൽ വെച്ചതിന് ‘പണി’ കിട്ടിയോ?

ഓസ്‌ട്രേലിയക്ക് ‘ലോകകപ്പ് ശാപം’! കിരീടത്തിന് മുകളിൽ കാൽ വെച്ചതിന് ‘പണി’ കിട്ടിയോ?

ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് പിന്നാലെ ശ്രീലങ്കയോടും പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയൻ ടീം പുറത്താകലിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക കംഗാരുപ്പടയെ തകർത്തത്. പാത്തും  നിസ്സങ്കയുടെ തകർപ്പൻ സെഞ്ച്വറിയാണ് ലങ്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 181 റൺസിന് എറിഞ്ഞൊതുക്കിയ ലങ്ക, രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 12 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.

ആരാധകരുടെ വിചിത്ര വാദവും ട്രോളുകളും

ഓസ്‌ട്രേലിയയുടെ ഈ തുടർച്ചയായ വീഴ്ചയ്ക്ക് കാരണം 2023-ലെ ഏകദിന ലോകകപ്പ് കിരീടത്തോടുള്ള അവരുടെ അനാദരവാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. 2023 ലോകകപ്പ് വിജയത്തിന് ശേഷം ട്രോഫിക്ക് മുകളിൽ നിലവിലെ നായകൻ മിച്ചൽ മാർഷ് കാൽ കയറ്റിവെച്ച ചിത്രം അന്ന് വലിയ വിവാദമായിരുന്നു. കിരീടത്തെ അപമാനിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ പതർച്ചയെന്നാണ് ആരാധകരുടെ പരിഹാസം. ഏകദിന ലോകകപ്പിന് ശേഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വനിതാ ഏകദിന ലോകകപ്പ് സെമിയിലും ഓസീസ് പരാജയപ്പെട്ടിരുന്നു.

See also  പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

Also Read: സൂപ്പർ എട്ട് സ്വപ്നങ്ങൾ വഴിമുട്ടി ഓസ്‌ട്രേലിയ; ഇനി പ്രതീക്ഷ ഭാഗ്യപരീക്ഷണത്തിൽ

സൂപ്പർ എട്ട് സാധ്യതകൾ

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ഓസ്‌ട്രേലിയക്ക് ഇനി സൂപ്പർ എട്ടിലേക്ക് കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അവസാന മത്സരത്തിൽ ഒമാനെ വമ്പൻ മാർജിനിൽ തോൽപ്പിക്കുക എന്നതിനൊപ്പം, സിംബാബ്‌വെ തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുകയും വേണം. പരിക്കുമൂലം മിച്ചൽ മാർഷ് ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.

The post ഓസ്‌ട്രേലിയക്ക് ‘ലോകകപ്പ് ശാപം’! കിരീടത്തിന് മുകളിൽ കാൽ വെച്ചതിന് ‘പണി’ കിട്ടിയോ? appeared first on Express Kerala.

Spread the love

New Report

Close