loader image
മീശ പിരിച്ച് ആ പഴയ ലാലേട്ടൻ; ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ടി.എസ് ലവ്‌ലജൻ എത്തുന്നു!

മീശ പിരിച്ച് ആ പഴയ ലാലേട്ടൻ; ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ടി.എസ് ലവ്‌ലജൻ എത്തുന്നു!

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ മോഹൻലാൽ വീണ്ടും പൊലീസ് യൂണിഫോമിലെത്തുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന താല്‍ക്കാലികമായി ‘L366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ റിലീസായി പൂജ അവധി ലക്ഷ്യമിട്ട് ഒക്ടോബർ 15 അല്ലെങ്കിൽ 16 തീയതികളിൽ ചിത്രം റിലീസ് ചെയ്തേക്കും.

‘ടി.എസ്. ലവ്‌ലജൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ച് മീശ പിരിച്ചെത്തിയ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രമാണിത്. രതീഷ് രവിയുടേതാണ് തിരക്കഥ. ‘തുടരും’ എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാജി കുമാർ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.

Also Read: ‘അവൾക്കൊപ്പം’ 9 വർഷങ്ങൾ; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC

ദൃശ്യം 3-ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന പ്രധാന മലയാള ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള ‘പാട്രിയറ്റ്’, അതിഥി വേഷത്തിലെത്തുന്ന ‘ഖലീഫ’ എന്നിവയാണ് ആരാധകർ കാത്തിരിക്കുന്ന ലാലേട്ടന്റെ മറ്റ് വരാനിരിക്കുന്ന ചിത്രങ്ങൾ.

See also  ഭക്ഷണപ്പൊതികളിൽ ‘റെഡ് സിഗ്നൽ’; സുപ്രീം കോടതിയുടെ കർശന നിർദേശം

The post മീശ പിരിച്ച് ആ പഴയ ലാലേട്ടൻ; ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ടി.എസ് ലവ്‌ലജൻ എത്തുന്നു! appeared first on Express Kerala.

Spread the love

New Report

Close