
സംഗീത് പ്രതാപും ഷറഫുദീനും ഒന്നിക്കുന്ന പുത്തൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവർക്കൊപ്പം അഖില ഭാർഗവൻ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിലീൻ സാന്ദ്രയുടേതാണ് കഥയും തിരക്കഥയും. കൊടുങ്ങല്ലൂരിലും കൊച്ചിയിലുമായി 55 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മുജീബ് മജീദ് സംഗീതവും അഖിൽ സേവ്യർ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം മധ്യവേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഷറഫുദീന്റെയും സംഗീത് പ്രതാപിന്റെയും ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.
Also Read: മീശ പിരിച്ച് ആ പഴയ ലാലേട്ടൻ; ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ടി.എസ് ലവ്ലജൻ എത്തുന്നു!
എഡിറ്റർ രാകേഷ് ചെറുമഠം, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രങ്ങൾ ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ് പിക്ടോറിയൽ വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ ബിബിൻ സേവ്യർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, പിആർഒ ശബരി.
The post ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്! appeared first on Express Kerala.


