loader image
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! നടൻ ജയറാമിനെ ഇ.ഡി മൂന്നര മണിക്കൂർ ചോദ്യം ചെയ്തു; സാമ്പത്തിക ഇടപാടുകളില്ലെന്ന് മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! നടൻ ജയറാമിനെ ഇ.ഡി മൂന്നര മണിക്കൂർ ചോദ്യം ചെയ്തു; സാമ്പത്തിക ഇടപാടുകളില്ലെന്ന് മൊഴി

ബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ സോണൽ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. കേസിനെക്കുറിച്ച് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് അദ്ദേഹം ഇ.ഡിക്ക് മൊഴി നൽകി.

വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നും കൂടുതൽ രേഖകളൊന്നും ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം വ്യക്തമാക്കി. തന്നെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളിൽ ജയറാമിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് ഇ.ഡി അദ്ദേഹത്തെ വിളിപ്പിച്ചത്.

The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! നടൻ ജയറാമിനെ ഇ.ഡി മൂന്നര മണിക്കൂർ ചോദ്യം ചെയ്തു; സാമ്പത്തിക ഇടപാടുകളില്ലെന്ന് മൊഴി appeared first on Express Kerala.

Spread the love
See also  കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

New Report

Close