തിരക്കേറിയ രാവിലെകളിൽ അടുക്കളപ്പണി എളുപ്പമാക്കുന്നതിനായി സവാളയും പച്ചക്കറികളും അരിഞ്ഞ് ഫ്രിജിൽ സൂക്ഷിക്കുന്നത് പലരുടെയും ശീലമാണ്. അരിഞ്ഞ സവാള ഫ്രിജിൽ വയ്ക്കുന്നത് സുരക്ഷിതമാണെങ്കിലും അത് കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സവാള മുറിച്ചുവെച്ചാൽ അത് വിഷമാകുമെന്ന പ്രചാരണം തെറ്റാണെന്നും ശാസ്ത്രീയമായ തെളിവുകൾ ഇതിലില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും, സവാളയുടെ തനതായ രുചിയും ഗുണവും നിലനിർത്താൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സവാള അരിഞ്ഞ ശേഷം തുറന്ന പാത്രത്തിൽ ഫ്രിജിൽ വയ്ക്കുന്നത് ഒഴിവാക്കണം. പകരം എയർ ടൈറ്റ് കണ്ടെയ്‌നറിലോ സിപ്‌ലോക്ക് കവറിലോ ആക്കി സൂക്ഷിക്കണം. ഇല്ലെങ്കിൽ സവാളയുടെ രൂക്ഷഗന്ധം ഫ്രിജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്. ഈർപ്പം കാരണം പൂപ്പൽ ഉണ്ടാകാതിരിക്കാൻ പാത്രത്തിനടിയിൽ ഒരു ടിഷ്യു പേപ്പർ വയ്ക്കുന്നത് ഗുണകരമാണ്. സാധാരണയായി ഫ്രിജിൽ 7 മുതൽ 10 ദിവസം വരെ സവാള കേടുകൂടാതെ ഇരിക്കുമെങ്കിലും, മികച്ച രുചിക്കായി 3-5 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം.
Also Read: “യൂനുസ് പാകിസ്ഥാന്റെ കളിപ്പാവ”; ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി
തിരക്കേറിയ രാവിലെകളിൽ അടുക്കളപ്പണി എളുപ്പമാക്കുന്നതിനായി സവാളയും പച്ചക്കറികളും അരിഞ്ഞ് ഫ്രിജിൽ സൂക്ഷിക്കുന്നത് പലരുടെയും ശീലമാണ്. അരിഞ്ഞ സവാള ഫ്രിജിൽ വയ്ക്കുന്നത് സുരക്ഷിതമാണെങ്കിലും അത് കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സവാള മുറിച്ചുവെച്ചാൽ അത് വിഷമാകുമെന്ന പ്രചാരണം തെറ്റാണെന്നും ശാസ്ത്രീയമായ തെളിവുകൾ ഇതിലില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും, സവാളയുടെ തനതായ രുചിയും ഗുണവും നിലനിർത്താൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
The post സവാള അരിഞ്ഞ് ഫ്രിജിൽ വയ്ക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! appeared first on Express Kerala.