loader image
ഇളയരാജയ്ക്ക് തിരിച്ചടി; 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്

ഇളയരാജയ്ക്ക് തിരിച്ചടി; 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്

രിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ ഡൽഹി ഹൈക്കോടതി വിലക്കി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സരിഗമയ്ക്ക് പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം നിലയിൽ ആമസോൺ മ്യൂസിക്, ജിയോ സാവൻ, ഐ ട്യൂൺസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്.

ഗാനങ്ങളുടെ പൂർണ്ണ ഉടമസ്ഥാവകാശം തനിക്കാണെന്ന ഇളയരാജയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി സരിഗമയുടെ പരാതിയിൽ നടപടിയെടുത്തത്. ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഈ 134 ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് പ്രാഥമികമായി നിരീക്ഷിച്ച കോടതി, കമ്പനിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

Also Read: മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’; ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി!

1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വിവിധ നിർമ്മാതാക്കളുമായി ഉണ്ടാക്കിയ കരാറുകൾ പ്രകാരം ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ കോടതിയിൽ വാദിച്ചു. 1957-ലെ പകർപ്പവകാശ നിയമമനുസരിച്ച്, പ്രത്യേക നിബന്ധനകൾ ഇല്ലെങ്കിൽ സിനിമയ്ക്കായി നിർമ്മിക്കുന്ന സൃഷ്ടികളുടെ ആദ്യ ഉടമ നിർമ്മാതാവാണെന്ന വാദവും കമ്പനി ഉയർത്തി. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ഇളയരാജയോട് നിർദ്ദേശിച്ച കോടതി, കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഏപ്രിലിലേക്ക് മാറ്റി.

See also  റമസാൻ വിപണിയിൽ കർശന നിയന്ത്രണം! സാധനങ്ങൾക്ക് യൂണിറ്റ് വില നിർബന്ധമാക്കി യുഎഇ

The post ഇളയരാജയ്ക്ക് തിരിച്ചടി; 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയുടെ വിലക്ക് appeared first on Express Kerala.

Spread the love

New Report

Close