
മഞ്ചേരി: കേരളത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കണ്ടെത്തി. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാം പ്രതി അബ്ദു നാസര്‍, നാലാം പ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഈ മാസം 20-ന് കോടതി പ്രഖ്യാപിക്കും.
2016 ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മങ്കട കൂട്ടിൽ സ്വദേശിയായ നസീര്‍ ഹുസൈൻ സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിനെ തുടർന്ന് ഒരു സംഘം ആളുകൾ സദാചാര പൊലീസിങ് ചമഞ്ഞ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നീണ്ട എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ കേസിൽ നിർണായകമായ വിധി വന്നിരിക്കുന്നത്.
The post മങ്കട സദാചാര കൊലക്കേസ്! അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 20-ന് appeared first on Express Kerala.


