loader image
മഴ വില്ലനായി! ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്! സിംബാബ്‌വെ സൂപ്പർ 8-ൽ

മഴ വില്ലനായി! ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്! സിംബാബ്‌വെ സൂപ്പർ 8-ൽ

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പല്ലേക്കലെ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന അയർലൻഡ് – സിംബാബ്‌വെ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചതാണ് ഓസീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്. ഒരു പന്തുപോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ അഞ്ച് പോയിന്റുകൾ നേടിയ സിംബാബ്‌വെ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി.

ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയോട് ഏറ്റ അപ്രതീക്ഷിത തോൽവിയാണ് ഓസ്‌ട്രേലിയയുടെ വഴി അടച്ചത്. വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഒമാനെ തോൽപ്പിച്ചാലും ഓസീസിന് പരമാവധി നാല് പോയിന്റ് മാത്രമേ ലഭിക്കൂ. സിംബാബ്‌വെയ്ക്കൊപ്പം ശ്രീലങ്കയാണ് ഈ ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ യോഗ്യത നേടിയ മറ്റൊരു ടീം. ഇതോടെ അയർലൻഡും ഓസ്‌ട്രേലിയയ്ക്കൊപ്പം ടൂർണമെന്റിൽ നിന്ന് പുറത്തായി. വരാനിരിക്കുന്ന സിംബാബ്‌വെ – ശ്രീലങ്ക മത്സരഫലം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

See also  ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, പണവും വീഡിയോ കോളും ആവശ്യപ്പെട്ടു; പരാതിയുമായി യുവതി

The post മഴ വില്ലനായി! ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്! സിംബാബ്‌വെ സൂപ്പർ 8-ൽ appeared first on Express Kerala.

Spread the love

New Report

Close