loader image
ബോക്സ് ഓഫീസിൽ വെടിക്കെട്ട്, സെറ്റിൽ നിയമലംഘനം; ‘ധുരന്ദർ’ നിർമ്മാതാക്കൾക്കെതിരെ ബിഎംസിയുടെ ‘ബ്ലാക്ക് ലിസ്റ്റ്’

ബോക്സ് ഓഫീസിൽ വെടിക്കെട്ട്, സെറ്റിൽ നിയമലംഘനം; ‘ധുരന്ദർ’ നിർമ്മാതാക്കൾക്കെതിരെ ബിഎംസിയുടെ ‘ബ്ലാക്ക് ലിസ്റ്റ്’

ൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ’ ബോക്സ് ഓഫീസിൽ 1000 കോടി കടന്ന് ജൈത്രയാത്ര തുടരുന്നതിനിടെ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കർശന നടപടിയുമായി ബൃഹത് മുംബൈ കോർപ്പറേഷൻ . ചിത്രീകരണത്തിനിടെ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് സംവിധായകൻ ആദിത്യ ധറിന്റെ ഉടമസ്ഥതയിലുള്ള ‘B62 പ്രൊഡക്ഷൻസിനെ’ ബിഎംസി കറുത്ത പട്ടികയിൽ ഉൾപ്പെടുത്തി.

അനുമതിയില്ലാതെ കെട്ടിടത്തിന് മുകളിൽ ചിത്രീകരണം നടത്തിയതിനും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് തീപിടുത്ത സാധ്യതയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനുമാണ് നടപടി. നേരത്തെ പ്രദേശവാസികൾ പരാതി നൽകിയപ്പോൾ ബിഎംസി താക്കീത് നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ചുകൊണ്ട് ചിത്രീകരണം തുടരുകയായിരുന്നു. ഇതേത്തുടർന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക പിടിച്ചെടുക്കുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

Also Read:ഹണി റോസിന് ആശ്വാസം; ജിഎസ്ടി നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ ‘ധുരന്ദർ- ദി റിവഞ്ച്’ എന്ന രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ടീസറിന് ഇതിനകം തന്നെ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒടിടി അവകാശം 285 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് വിവരം.

See also  ആർആർബി ഗ്രൂപ്പ് ഡി ഉത്തരസൂചിക പുറത്തിറങ്ങി; ഫെബ്രുവരി 23 വരെ ഡൗൺലോഡ് ചെയ്യാം

The post ബോക്സ് ഓഫീസിൽ വെടിക്കെട്ട്, സെറ്റിൽ നിയമലംഘനം; ‘ധുരന്ദർ’ നിർമ്മാതാക്കൾക്കെതിരെ ബിഎംസിയുടെ ‘ബ്ലാക്ക് ലിസ്റ്റ്’ appeared first on Express Kerala.

Spread the love

New Report

Close