loader image
മകൻ കസേരയടക്കം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

മകൻ കസേരയടക്കം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ: പള്ളിയാംമൂലയിൽ മകൻ കസേരയടക്കം മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ലക്ഷംവീട് നഗറിലെ വി. ശാന്ത (88) ആണ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ സജീവനെ പോലീസ് പിടികൂടി.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു മനസാക്ഷിയെ നടുക്കിയ ഈ സംഭവം. വീട്ടുചെലവിന് പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്തതാണ് സജീവനെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന സജീവൻ, അമ്മ ഇരുന്നിരുന്ന കസേരയടക്കം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാന്തയെ അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

Also Read:മങ്കട സദാചാര കൊലക്കേസ്! അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 20-ന്

നിലവിൽ വധശ്രമത്തിന് റിമാൻഡിൽ കഴിയുന്ന സജീവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരേതനായ രാമനാണ് ശാന്തയുടെ ഭർത്താവ്. രഞ്ജിനി, സജിത, സജിനി, പരേതനായ ബാലൻ എന്നിവരാണ് മറ്റു മക്കൾ.

The post മകൻ കസേരയടക്കം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു appeared first on Express Kerala.

See also  മുത്തങ്ങയിൽ വൻ ലഹരിവേട്ട; പഞ്ചസാരയുടെ മറവിൽ മൂന്നര ടൺ ഹാൻസ് കടത്താൻ ശ്രമം
Spread the love

New Report

Close