loader image
ആഗോളതലത്തിൽ യൂട്യൂബ് പണിമുടക്കി; പ്രതിസന്ധി പരിഹരിച്ചതായി കമ്പനി

ആഗോളതലത്തിൽ യൂട്യൂബ് പണിമുടക്കി; പ്രതിസന്ധി പരിഹരിച്ചതായി കമ്പനി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് പണിമുടക്കി. ആപ്പ് തുറക്കുമ്പോൾ ‘Something Went Wrong’ എന്ന സന്ദേശം മാത്രമാണ് ഭൂരിഭാഗം പേർക്കും ദൃശ്യമായത്. ഹോംപേജിലെ വീഡിയോകൾ കാണാൻ സാധിക്കാത്തതിനെത്തുടർന്ന് ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ‘YouTube Down’ എന്ന ഹാഷ്‌ടാഗ് ഇതോടെ തരംഗമായി മാറി.

പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യൂട്യൂബ് ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. ഉപഭോക്താക്കൾ നേരിടുന്ന തടസ്സങ്ങളിൽ തങ്ങൾ ബോധവാന്മാരാണെന്നും സാങ്കേതിക വിദഗ്ധർ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി എക്സിലൂടെ അറിയിച്ചു. സേവനം തടസ്സപ്പെട്ടത് ഉപഭോക്താക്കളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ വേഗത്തിലുള്ള ഇടപെടൽ.

യൂട്യൂബിന്റെ റെക്കമൻഡേഷൻ സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പിന്നീട് കമ്പനി വിശദീകരിച്ചു. ഈ തകരാർ മൂലം യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്‌സ് എന്നിവയുടെ ഹോംപേജുകളിൽ വീഡിയോകൾ ലഭ്യമാകാതെ വരികയായിരുന്നു. നിലവിൽ ഹോംപേജിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചതായും, മറ്റു വിഭാഗങ്ങളിലെ ചെറിയ തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ തുടരുകയാണെന്നും യൂട്യൂബ് വ്യക്തമാക്കി.

See also  മുടി കൊഴിച്ചിലിന് വിട! മുടി തഴച്ചു വളരാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

The post ആഗോളതലത്തിൽ യൂട്യൂബ് പണിമുടക്കി; പ്രതിസന്ധി പരിഹരിച്ചതായി കമ്പനി appeared first on Express Kerala.

Spread the love

New Report

Close