loader image
എരിയുന്ന കോഴിക്കോട്; ‘വാഗ്ദാനങ്ങൾ പാഴായി’, സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി വ്യാപാരികൾ

എരിയുന്ന കോഴിക്കോട്; ‘വാഗ്ദാനങ്ങൾ പാഴായി’, സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി വ്യാപാരികൾ

കോഴിക്കോട്: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് വ്യാപാരി സംഘടനകൾ രംഗത്ത്. മിഠായിത്തെരുവ് ദുരന്തത്തിന് ശേഷം സർക്കാർ നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. നഗരത്തിലെ ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം പോലുമില്ലാത്ത അവസ്ഥയാണെന്നും, വ്യാപാരികളും നഗരവാസികളും ഒരുപോലെ ഭീതിയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി. വിഷയം ഉന്നയിച്ച് മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകാനാണ് വ്യാപാരികളുടെ തീരുമാനം.

അതിനിടെ പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീയുടെ ഉറവിടം കണ്ടെത്താനാണ് ശ്രമം. ഇതേ വസ്ത്രാലയത്തിൽ മൂന്ന് വർഷം മുൻപും (2023 ഏപ്രിൽ) സമാനമായ രീതിയിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.

The post എരിയുന്ന കോഴിക്കോട്; ‘വാഗ്ദാനങ്ങൾ പാഴായി’, സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി വ്യാപാരികൾ appeared first on Express Kerala.

See also  ഭൂമിക്ക് ഭീഷണിയായി ‘സിറ്റി കില്ലർ’ ഛിന്നഗ്രഹങ്ങൾ; നെഞ്ചിടിപ്പോടെ ലോകം, വെളിപ്പെടുത്തലുമായി നാസ!
Spread the love

New Report

Close