
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ഈ ദിവസം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
The post ആറ്റുകാൽ പൊങ്കാല! മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി appeared first on Express Kerala.


