loader image
നിവിൻ പോളി – ബി ഉണ്ണികൃഷ്ണൻ ചിത്രം ‘പ്രതിഛായ’; മാസ് പൊളിറ്റിക്കൽ ട്രെയ്‌ലർ പുറത്ത്!

നിവിൻ പോളി – ബി ഉണ്ണികൃഷ്ണൻ ചിത്രം ‘പ്രതിഛായ’; മാസ് പൊളിറ്റിക്കൽ ട്രെയ്‌ലർ പുറത്ത്!

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം ‘പ്രതിഛായ’യുടെ ടൈറ്റിലും ട്രെയ്‌ലറും പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മോഹന്‍ലാല്‍ ആയിരുന്നു മുഖ്യാതിഥി. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വേറിട്ട പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കേരളത്തിലെ പ്രസക്തമായ ചില രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ശ്രീ ഗോകുലം മൂവീസ്, ആർ.ഡി ഇലുമിനേഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 90 ദിവസമെടുത്താണ് പൂർത്തിയാക്കിയത്. സിനിമാ ജീവിതത്തിന്റെ 50-ാം വർഷത്തിൽ ബാലചന്ദ്ര മേനോൻ അതിശക്തമായൊരു കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും പ്രതിഛായയുടെ സവിശേഷതയാണ്. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി തിരുവനന്തപുരത്ത് ചിത്രീകരിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം നേരത്തെ വലിയ വാർത്തയായിരുന്നു. മലയാള സിനിമയിൽ സമീപകാലത്തൊന്നും കാണാത്ത അത്ര വലിയ സീക്വൻസുകളാണ് ഈ പൊളിറ്റിക്കൽ ഡ്രാമയിൽ ഒരുക്കിയിരിക്കുന്നത്.

Also Read: ബോക്സ് ഓഫീസിൽ വെടിക്കെട്ട്, സെറ്റിൽ നിയമലംഘനം; ‘ധുരന്ദർ’ നിർമ്മാതാക്കൾക്കെതിരെ ബിഎംസിയുടെ ‘ബ്ലാക്ക് ലിസ്റ്റ്’

See also  ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ! അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ ആർട്ടെമിസ് 2; പരീക്ഷണം ഫെബ്രുവരി 19-ന്

ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് ജസ്റ്റിൻ വർഗീസ് സംഗീതവും ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. എഡിറ്റർ മനോജ് സി എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അരോമ മോഹൻ, ആർട്ട് ഡയറക്ടർ അജി കുറ്റ്യാനി, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ സുഗീഷ്‌ എസ് ജി, പിആർഒ സതീഷ് എരിയാളത്ത്, സ്റ്റിൽസ് അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.

The post നിവിൻ പോളി – ബി ഉണ്ണികൃഷ്ണൻ ചിത്രം ‘പ്രതിഛായ’; മാസ് പൊളിറ്റിക്കൽ ട്രെയ്‌ലർ പുറത്ത്! appeared first on Express Kerala.

See also  കേരളത്തിൽ ‘യുവി’ പ്രഹരം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം
Spread the love

New Report

Close