
അമ്പലവയൽ: ടൗണിൽ ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. കുറ്റിപ്പുറം സ്വദേശി ഷാഹുൽ ഹമീദ് (40), അമ്പലവയൽ സ്വദേശി ആയിഷ (60) എന്നിവരെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നെയാർ സ്വദേശിയുടെ സ്കൂട്ടറാണ് ടൗണിലെ ഡെൽറ്റ ബേക്കറിക്ക് മുന്നിൽ നിന്ന് മോഷണം പോയത്. പിടിയിലായ ഷാഹുൽ ഹമീദ് സമാനമായ രീതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
The post പാർക്ക് ചെയ്ത സ്കൂട്ടർ ‘അടിച്ചുമാറ്റി’; അമ്പലവയലിൽ സ്ത്രീയടക്കം രണ്ടുപേർ പിടിയില്‍ appeared first on Express Kerala.


