loader image
തൃശൂരിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു

തൃശൂരിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു

തൃശൂർ പുതുക്കാട് ജംഗ്ഷന് സമീപം ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് തീപടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചു. കൊടകര സ്വദേശി അഭിലാഷിന്റെ ബൈക്കാണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. കടയിൽ പോയി മടങ്ങുന്നതിനായി ബൈക്ക് സ്റ്റാർട്ട് ചെയ്ത ഉടൻ തന്നെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ തന്നെ ബൈക്കിൽ നിന്നിറങ്ങിയതിനാൽ അഭിലാഷ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീ പടരുന്നത് കണ്ടയുടൻ സമീപത്തെ കടയിൽ നിന്നും ചാക്കുകൾ നനച്ചുകൊണ്ടുവന്ന് ടാങ്കിന് മുകളിൽ ഇട്ട് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പുതുക്കാട് ഫയർസ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് റോഡിൽ കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

The post തൃശൂരിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു appeared first on Express Kerala.

Spread the love
See also  ദേഷ്യം കുറയ്ക്കൂ, ഹൃദയത്തെ കാക്കാം! എട്ട് മിനിറ്റ് ദേഷ്യം പോലും ഹൃദയാഘാതത്തിന് കാരണമായേക്കാം

New Report

Close