loader image
റമദാൻ വിപണിയിൽ വിലക്കയറ്റം തടയാൻ യുഎഇ; ഒൻപത് അവശ്യസാധനങ്ങളുടെ പട്ടിക പുറത്തിറക്കി

റമദാൻ വിപണിയിൽ വിലക്കയറ്റം തടയാൻ യുഎഇ; ഒൻപത് അവശ്യസാധനങ്ങളുടെ പട്ടിക പുറത്തിറക്കി

മദാൻ മാസത്തിൽ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാൻ കർശന നടപടികളുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. മുൻകൂട്ടി അനുമതി വാങ്ങാതെ വില വർദ്ധിപ്പിക്കാൻ പാടില്ലാത്ത ഒൻപത് അവശ്യ ഭക്ഷ്യവസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. വിലവിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും ബില്ലിലെ തുകയും ഒത്തുനോക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നിയമം ലംഘിച്ച് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. കനത്ത പിഴ ഈടാക്കുന്നതിന് പുറമെ, കുറ്റം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്രതകാലത്ത് വിപണിയിൽ സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം.

The post റമദാൻ വിപണിയിൽ വിലക്കയറ്റം തടയാൻ യുഎഇ; ഒൻപത് അവശ്യസാധനങ്ങളുടെ പട്ടിക പുറത്തിറക്കി appeared first on Express Kerala.

Spread the love
See also  ഇന്ത്യൻ കടലിൽ അമേരിക്കയും റഷ്യയും

New Report

Close