
ചേലേമ്പ്ര: മലപ്പുറം ചേലേമ്പ്രയിൽ വീണ്ടും വൻ മയക്കുമരുന്ന് പിടികൂടി. ചേലൂപ്പാടം ഭാഗത്തെ വാടകവീട്ടിൽ നിന്നും കാറിൽ നിന്നുമായി ഏകദേശം 60 ലക്ഷം രൂപ വിപണി വിലവരുന്ന 525.153 ഗ്രാം എം.ഡി.എം.എ ആണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ഹാഷിഖിനെ (26) അറസ്റ്റ് ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എം.ഡി.എം.എ കൂടാതെ ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,25,840 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് അളക്കാനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു. ഹാഷിഖ് താമസിച്ചിരുന്ന വാടകവീട്ടിലും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്‌ബോർഡിലുമായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
Also Read: ഓർഡർ ചെയ്തത് 55,000 രൂപയുടെ ലാപ്‌ടോപ്പ്; ബോക്സ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും പഴകിയ തുണിയും!
മലപ്പുറം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. നൗഫൽ, ഇൻസ്‌പെക്ടർ ടി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർ ജയേഷ്‌കുമാർ, ആസിഫ് ഇക്ബാൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സബീർ, സിവിൽ എക്‌സൈസ് ഓഫീസർ ധന്യ, പ്രവീൺ, അഖിൽദാസ്, സച്ചിൻദാസ്, വിനോദ്കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
The post ചേലേമ്പ്രയിൽ വീണ്ടും എം.ഡി.എം.എ വേട്ട; 60 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ appeared first on Express Kerala.


