loader image
സഞ്ജു വരുമോ? അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യക്ക് തലവേദന; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത

സഞ്ജു വരുമോ? അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യക്ക് തലവേദന; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത

ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു ടീമിലെത്തിയേക്കുമെന്നാണ് സൂചനകൾ. കളിച്ച മൂന്ന് മത്സരങ്ങളിലും റൺസൊന്നുമെടുക്കാനാവാതെ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അതേസമയം, ലഭിച്ച ഏക അവസരത്തിൽ എട്ട് പന്തിൽ നിന്ന് 22 റൺസെടുത്ത് മിന്നിയ സഞ്ജുവിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുമുണ്ട്.

ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് കിഷൻ. മൂന്നാം നമ്പറിൽ തിലക് വർമയുടെ ഇന്നിംഗ്‌സുകൾക്ക് വേഗത പോരെന്ന വിമർശനമുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് കൂടുതൽ അവസരം നൽകാനാണ് സാധ്യത. മധ്യനിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയും ഫിനിഷർ റോളിൽ റിങ്കു സിംഗും തുടരും.

See also  ‘കേരള സ്റ്റോറി 2’ ഹൈക്കോടതിയിൽ; സെൻസർ ബോർഡിന് നോട്ടീസ്, പ്രതിഷേധം ശക്തം

Also Read: 449 കി.മീ റേഞ്ചും നൂതന ഫീച്ചറുകളും; വിൻഡ്‌സർ ഇവി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറായതെങ്ങനെ?

ബൗളിംഗ് നിരയിലും ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന അക്‌സർ പട്ടേൽ വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിലേക്ക് തിരിച്ചെത്തും. പേസ് നിരയെ നയിക്കാൻ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം അർഷ്ദീപ് സിംഗും ഉണ്ടാകും. സ്പിൻ കുരുക്കൊരുക്കാൻ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ സാന്നിധ്യവും ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. ടൂർണമെന്റിലെ കിരീടപ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്.

The post സഞ്ജു വരുമോ? അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യക്ക് തലവേദന; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത appeared first on Express Kerala.

Spread the love

New Report

Close