
ദ്വിഭാഷാ ചിത്രം ‘രഘുറാം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സുധീർ സി. ചക്കനാട്ട് സംവിധായകനായി അരങ്ങേറുന്നു. കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് ‘വലയം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവതാരം വിഹാൻ വിഷ്ണു നായകനാകുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
‘കുറുവ ദേശം’ എന്ന നോവലിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ് സിനിമയുടെ തിരക്കഥ. ആലിയ ഡ്രീം സിനിമാസിന്റെ ബാനറിൽ ആഷിഷ് എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 28-ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ ലൊക്കേഷൻ പൂർണ്ണമായും കൊച്ചിയിൽ തന്നെയാണ്. ചിത്രത്തിൻ്റെ കഥയും ഛായാഗ്രഹണവും ആശ്രിത് സന്തോഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നിഖിൽ ബെന്നി, സംഗീതം ആന്റോ സെബാസ്റ്റ്യൻ, സ്റ്റണ്ട് അനൂപ് മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ റിയാസ് ഉംബായ്, പി.ആർ.ഒ പി. ശിവപ്രസാദ്, പ്രമോഷൻ കൺസൾട്ടന്റ് മനു കെ. തങ്കച്ചൻ, ഡിസൈൻസ് ഫ്രൈഡേ ഫ്ലിക്സ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
The post കൊച്ചി പശ്ചാത്തലമാക്കി പുതിയ ത്രില്ലർ; സുധീർ സി ചക്കനാട്ടിന്റെ ‘വലയം’, ടൈറ്റിൽ പോസ്റ്റർ പുറത്ത്! appeared first on Express Kerala.


