loader image
മമ്മൂട്ടി 16-ാമത്തെ ‘ബ്ലാക്ക് ലേഡി’യിലേക്കോ? 70-ാമത് ഫിലിംഫെയർ അവാർഡ് ആവേശത്തിൽ!

മമ്മൂട്ടി 16-ാമത്തെ ‘ബ്ലാക്ക് ലേഡി’യിലേക്കോ? 70-ാമത് ഫിലിംഫെയർ അവാർഡ് ആവേശത്തിൽ!

ലയാള സിനിമയുടെ വിസ്മയം മമ്മൂട്ടി തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിന്റെ അരികിലാണ്. 70-ാമത് ഫിലിംഫെയർ അവാർഡുകൾ ഫെബ്രുവരി 21-ന് പ്രഖ്യാപിക്കാനിരിക്കെ, 16-ാം തവണയും ബ്ലാക്ക് ലേഡി മമ്മൂട്ടിയുടെ കൈകളിലെത്തുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന അവിസ്മരണീയ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ഇത്തവണ നോമിനേഷൻ ലഭിച്ചിരിക്കുന്നത്. 2024-ൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ 15-ാമത് ഫിലിംഫെയർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇത്തവണയും മമ്മൂട്ടി പുരസ്കാരം നേടുകയാണെങ്കിൽ അത് ചരിത്രമാകും. അവാർഡ് പ്രഖ്യാപനത്തിന് മുന്നോടിയായി മമ്മൂട്ടിയെ ‘ഇതിഹാസം’ എന്ന് വിശേഷിപ്പിച്ച് മമ്മൂട്ടിയുടെ പഴയകാല വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 1991-ൽ ‘അമരം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയ വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

Also Read: കൊച്ചി പശ്ചാത്തലമാക്കി പുതിയ ത്രില്ലർ; സുധീർ സി ചക്കനാട്ടിന്റെ ‘വലയം’, ടൈറ്റിൽ പോസ്റ്റർ പുറത്ത്!

38-ാമത് ഫിലിംഫെയർ അവാർഡ് നിശയിൽ നടി രേഖയിൽ നിന്നായിരുന്നു താരം അന്ന് പുരസ്കാരം സ്വീകരിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും ഓരോ വേഷത്തിലും പുതുമ കണ്ടെത്താൻ ശ്രമിക്കുന്ന മമ്മൂട്ടി, ഭ്രമയുഗത്തിലെ വില്ലൻ ഛായയുള്ള പോറ്റിയിലൂടെ വീണ്ടും മലയാളികളെ ഞെട്ടിച്ചതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ആസിഫ് അലി (അഡിയോസ് അമിഗോ), ബേസിൽ ജോസഫ് (ഫാലിമി), ഫഹദ് ഫാസിൽ (ആവേശം), പൃഥ്വിരാജ് (ആടുജീവിതം), ടൊവിനോ തോമസ് (2018) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ മമ്മൂട്ടിക്കൊപ്പമുള്ള മറ്റ് താരങ്ങൾ.

See also  കേരളത്തിൽ ‘യുവി’ പ്രഹരം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം

The post മമ്മൂട്ടി 16-ാമത്തെ ‘ബ്ലാക്ക് ലേഡി’യിലേക്കോ? 70-ാമത് ഫിലിംഫെയർ അവാർഡ് ആവേശത്തിൽ! appeared first on Express Kerala.

Spread the love

New Report

Close