loader image
മൂന്ന് വട്ടം പൂജ്യം, എങ്കിലും അഭിഷേക് ശർമ തന്നെ ഒന്നാമൻ; ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരത്തിന് ആധിപത്യം

മൂന്ന് വട്ടം പൂജ്യം, എങ്കിലും അഭിഷേക് ശർമ തന്നെ ഒന്നാമൻ; ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരത്തിന് ആധിപത്യം

സിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ വൻ അഴിച്ചുപണികൾ നടക്കുമ്പോഴും ഇന്ത്യൻ താരം അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിൽ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും മുൻപുണ്ടായിരുന്ന മികച്ച റേറ്റിംഗ് പോയിന്റാണ് (891) താരത്തെ ഒന്നാമനായി തുടരാൻ സഹായിച്ചത്. അതേസമയം മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിൽ തിരിച്ചടി നേരിട്ടു. രണ്ട് സ്ഥാനങ്ങൾ നഷ്ടമായ സഞ്ജു നിലവിൽ 59-ാം റാങ്കിലാണുള്ളത്. നമീബിയക്കെതിരായ മത്സരത്തിൽ 22 റൺസാണ് സഞ്ജുവിന് നേടാനായത്.

ബാറ്റർമാരുടെ പട്ടികയിൽ ശ്രീലങ്കൻ താരം പതും നിസ്സങ്ക വലിയ നേട്ടമുണ്ടാക്കി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ താരങ്ങളിൽ തിലക് വർമ നാലാം സ്ഥാനത്തും നായകൻ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുകയാണ്. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തിയ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിൽ വലിയ മുന്നേറ്റം നടത്തിയത്. ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് 176 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. കൂടാതെ ദക്ഷിണാഫ്രിക്കയുടെ റ്യാൻ റിക്കിൾട്ടൺ 22 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനൊന്നാം റാങ്കിലെത്തി.

See also  ശ്രീശങ്കരാചാര്യ സർവകലാശാല പരീക്ഷാ വിജ്ഞാപനം; അവസാന തീയതി മാർച്ച് 2

Also Read: സഞ്ജു വരുമോ? അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യക്ക് തലവേദന; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത

ബൗളർമാരുടെ പട്ടികയിൽ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി തന്റെ ആധിപത്യം തുടർന്നു. ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ 796 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം ഭദ്രമാക്കി. മറ്റ് ഇന്ത്യൻ താരങ്ങളായ ശിവം ദുബെ 41-ാം സ്ഥാനത്തേക്കും ഹാർദിക് പാണ്ഡ്യ 55-ാം സ്ഥാനത്തേക്കും ഉയർന്നു. ലോകകപ്പ് ടീമിൽ ഇല്ലാതിരുന്നിട്ടും ശുഭ്മാൻ ഗിൽ 52-ാം സ്ഥാനത്ത് തുടരുന്നുണ്ട്.

The post മൂന്ന് വട്ടം പൂജ്യം, എങ്കിലും അഭിഷേക് ശർമ തന്നെ ഒന്നാമൻ; ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരത്തിന് ആധിപത്യം appeared first on Express Kerala.

Spread the love

New Report

Close