loader image
വാൾട്ടറിന് റീ ഡബ്ബ്! ഒടിടിയിൽ തിരുത്തലുകളുമായി ‘ചത്താ പച്ച’

വാൾട്ടറിന് റീ ഡബ്ബ്! ഒടിടിയിൽ തിരുത്തലുകളുമായി ‘ചത്താ പച്ച’

ബ്ല്യൂഡബ്ല്യൂഡബ്ല്യൂഇയുടെ പശ്ചാത്തലത്തിൽ അധ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ച റിലീസ് ചെയ്ത് 28 ദിവസങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിൽ എത്തിയിരുന്നു. വൻ ഹൈപ്പിലാണ് ഈ വേഷം എത്തിയതെങ്കിലും സ്ലാങ്ങിന്റെ പ്രശ്നം കാരണം വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാൻ ഈ കഥാപാത്രത്തിന് സാധിച്ചിരുന്നില്ല. എന്നാൽ വാൾട്ടർ എന്ന കഥാപാത്രത്തിന്റെ സ്ലാങ്ങ് റീ-ഡബ്ബ് ചെയ്താണ് ഒടിടിയിൽ എത്തിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ പഴയ സ്ലാങ്ങാണ് താൻ ഉപയോഗിച്ചതെന്ന് മമ്മൂട്ടി നേരത്തെ വിശദീകരിച്ചിരുന്നെങ്കിലും പ്രേക്ഷകർക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ ഈ ഭാഗങ്ങൾ മികച്ച രീതിയിൽ റീ-ഡബ്ബ് ചെയ്തിട്ടുണ്ട്. “ഇതങ്ങ് നേരത്തെ ചെയ്തൂടായിരുന്നോ, എങ്കിൽ തിയേറ്റർ എക്സ്പീരിയൻസ് മറ്റൊന്നായേനെ” എന്നാണ് ഒടിടിയിൽ കണ്ട ആരാധകരുടെ പ്രതികരണം. 2026 ജനുവരി 26-ന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ മികച്ച കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, സിദ്ദിഖ്, ലക്ഷ്മി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അതിന്റെ മേക്കിംഗിലും പ്രകടനത്തിലും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

See also  DTU 2026! ഫലം പ്രഖ്യാപിച്ചു

The post വാൾട്ടറിന് റീ ഡബ്ബ്! ഒടിടിയിൽ തിരുത്തലുകളുമായി ‘ചത്താ പച്ച’ appeared first on Express Kerala.

Spread the love

New Report

Close