loader image
ഐസിഫോസിൽ കരിയർ തുടങ്ങാം; വിവിധ തസ്തികകളിൽ നിയമനം, ഇപ്പോൾ അപേക്ഷിക്കാം!

ഐസിഫോസിൽ കരിയർ തുടങ്ങാം; വിവിധ തസ്തികകളിൽ നിയമനം, ഇപ്പോൾ അപേക്ഷിക്കാം!

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ് (ICFOSS) വിവിധ പ്രോജക്ടുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മെഷീൻ ലേണിങ്, ഓപ്പൺ ഹാർഡ്‌വെയർ, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് നിയമനം.

ഒഴിവുള്ള തസ്തികകൾ

റിസർച്ച് അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ

യോഗ്യത

എൻജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം, എം.എസ്.സി, ബി.വോക് ഉള്ളവർക്ക് പുറമെ, ഇത്തവണ ജേണലിസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

Also Read: DTU 2026! ഫലം പ്രഖ്യാപിച്ചു

അഭിമുഖ തീയതികൾ

തിരഞ്ഞെടുപ്പിനായുള്ള അഭിമുഖങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക

ഫെബ്രുവരി 24: റിസർച്ച് അസ്സിസ്റ്റന്റ്

ഫെബ്രുവരി 26: ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഐസിഫോസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

See also  എരിയുന്ന കോഴിക്കോട്; ‘വാഗ്ദാനങ്ങൾ പാഴായി’, സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി വ്യാപാരികൾ

The post ഐസിഫോസിൽ കരിയർ തുടങ്ങാം; വിവിധ തസ്തികകളിൽ നിയമനം, ഇപ്പോൾ അപേക്ഷിക്കാം! appeared first on Express Kerala.

Spread the love

New Report

Close