
കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നുള്ള തന്റെ രാജി ആരെയും സമ്മർദ്ദത്തിലാക്കാനല്ലെന്ന് പി.കെ. ശശി. വ്യക്തിപരമായ കാരണങ്ങളാൽ സ്വമേധയാ എടുത്ത തീരുമാനമാണിതെന്നും പാർട്ടി നിർദ്ദേശപ്രകാരമല്ല പടിയിറക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഇന്നലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
തുടർച്ചയായി രണ്ട് വർഷം കെടിഡിസിയെ ലാഭത്തിലാക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് പറഞ്ഞ ശശി, താൻ ഇപ്പോഴും പാർട്ടി അംഗമായി തുടരുകയാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ, രാജിക്ക് മുന്നോടിയായി അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പി.കെ. ശശി കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.
Also Read: ‘കേരളത്തെ അപമാനിക്കാനുള്ള നീക്കം’; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ കെ.സി. വേണുഗോപാൽ
കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും ഇപ്പോൾ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. സി.പി.ഐ.എമ്മുമായി അകന്നുനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം പാലക്കാട്ടെ പാർട്ടി സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
The post ആരെയും സമ്മർദ്ദത്തിലാക്കാനല്ല, സ്വയം ഒഴിയുന്നു; പി.കെ. ശശി appeared first on Express Kerala.


