loader image
പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല; തുറന്നടിച്ച് എ.കെ. ബാലൻ

പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല; തുറന്നടിച്ച് എ.കെ. ബാലൻ

പി.കെ. ശശിയുടെ രാജിയിലും അദ്ദേഹം കോൺഗ്രസിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളിലും രൂക്ഷമായ പ്രതികരണവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി പ്രവചിക്കാൻ താൻ ജോത്സ്യനല്ലെന്നും എ.കെ. ബാലൻ പരിഹസിച്ചു.

ഷൊർണ്ണൂർ മുൻ എം.എൽ.എ കൂടിയായ പി.കെ. ശശിയെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെ പാർട്ടിയുമായി അസ്വാരസ്യത്തിലായിരുന്ന ശശി, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെയാണ് അദ്ദേഹം പാർട്ടി വിടുമെന്ന ചർച്ചകൾ സജീവമായത്. ശശി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾക്കിടെയാണ് എ.കെ. ബാലന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.

The post പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല; തുറന്നടിച്ച് എ.കെ. ബാലൻ appeared first on Express Kerala.

Spread the love
See also  ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടം, അന്വേഷണം ആരംഭിച്ച് പൊലീസ്

New Report

Close