loader image
പിടിതരാതെ പൊന്ന്! ഉച്ചയ്ക്ക് സ്വർണ വില വീണ്ടും കൂ‌ടി

പിടിതരാതെ പൊന്ന്! ഉച്ചയ്ക്ക് സ്വർണ വില വീണ്ടും കൂ‌ടി

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2,240 രൂപയാണ് വർദ്ധിച്ചത്. രാവിലെ പവന് 1,680 രൂപ കൂടിയതിന് പിന്നാലെ ഉച്ചയ്ക്ക് 560 രൂപ കൂടി വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി 1,15,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,320 രൂപയാണ്. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇപ്പോൾ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിലയിൽ കുറവുണ്ടായെങ്കിലും ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും അമേരിക്കൻ ഫെഡറൽ റിസർവ് നയങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളും വില വീണ്ടും വർദ്ധിക്കാൻ കാരണമായി. വില ഒരു ലക്ഷത്തിന് മുകളിൽ തുടരുന്നത് സാധാരണ ഉപഭോക്താക്കളെ ആഭ്യന്തര വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. വില ഇനിയും കൂടുമെന്ന ആശങ്ക വിവാഹ വിപണിയെയും വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.

See also  “മോഹൻലാൽ ആനയാണെങ്കിൽ ആന്റണി പാപ്പാൻ”; ഗോകുലം ഗോപാലന്റെ വാക്കുകൾ വൈറലാകുന്നു

Also Read: സ്വന്തമായി ഒരു വീട് ഇനി സ്വപ്നം മാത്രം? ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,415 രൂപയും 18 കാരറ്റിന് 11,845 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 270 രൂപയായും കിലോഗ്രാമിന് 2,70,000 രൂപയായുമാണ് വെള്ളി വില കുറഞ്ഞത്.

The post പിടിതരാതെ പൊന്ന്! ഉച്ചയ്ക്ക് സ്വർണ വില വീണ്ടും കൂ‌ടി appeared first on Express Kerala.

Spread the love

New Report

Close