loader image
കൊച്ചി മെട്രോയിലും ഇനി ബെവ്‌കോ; ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് നാളെ വൈറ്റിലയിൽ തുറക്കും

കൊച്ചി മെട്രോയിലും ഇനി ബെവ്‌കോ; ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് നാളെ വൈറ്റിലയിൽ തുറക്കും

കൊച്ചി മെട്രോ സ്റ്റേഷൻ പരിസരത്തും ഇനി ബെവ്‌കോ സേവനം ലഭ്യമാകും. വൈറ്റില മെട്രോ സ്‌റ്റേഷന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആദ്യ ഔട്ട്‌ലെറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്തെ മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏകദേശം 8,000 കെയ്‌സ് മദ്യം സംഭരിക്കാൻ ശേഷിയുള്ള വിശാലമായ സൗകര്യങ്ങളാണ് വൈറ്റിലയിലെ ഈ ഔട്ട്‌ലെറ്റിൽ ഒരുക്കിയിരിക്കുന്നത്. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. മെട്രോ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് പ്രീമിയം സൗകര്യങ്ങളോടെയുള്ള ഈ മദ്യവിൽപ്പനശാല ക്രമീകരിച്ചിരിക്കുന്നത്.

The post കൊച്ചി മെട്രോയിലും ഇനി ബെവ്‌കോ; ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് നാളെ വൈറ്റിലയിൽ തുറക്കും appeared first on Express Kerala.

Spread the love
See also  വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്! ധർമ്മടത്ത് മുഖ്യമന്ത്രിയുടെ സംവാദ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം

New Report

Close