
വയനാട് മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 41.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂർ സ്വദേശി അഭിൻ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിൽ നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ലഹരിമരുന്ന് കണ്ടെടുത്തത്.
പിടിയിലായ മുഹമ്മദ് ആഷിഖ് മുൻപും സമാനമായ കേസിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. 2024 ഒക്ടോബറിൽ 53.9 ഗ്രാം മെത്താംഫിറ്റമിനുമായി മുത്തങ്ങയിൽ വെച്ച് ഇയാൾ പിടിയിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി കടത്തുന്നതിനിടെ ഇയാൾ പിടിയിലാകുന്നത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post വയനാട് 41.5 ഗ്രാം രാസലഹരിയുമായി യുവാക്കൾ പിടിയിൽ appeared first on Express Kerala.


