loader image
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ ‘ലോക 2’; നിർണ്ണായക വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ ‘ലോക 2’; നിർണ്ണായക വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

ല്യാണി പ്രിയദർശന്റെ കരിയറിലെ വൻ വിജയമായിരുന്ന ‘ലോക: ചാപ്റ്റർ 1’-ന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങൾ പുറത്തുവന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താൻ ഉണ്ടാകുമെന്നും സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും കല്യാണി പറഞ്ഞു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ആദ്യ ഭാഗം ആഗോളതലത്തിൽ 300 കോടിയിലധികം രൂപ കലക്ട് ചെയ്തിരുന്നു. ചന്ദ്ര/നീലി എന്ന സൂപ്പർഹീറോ കഥാപാത്രമായി കല്യാണി തകർത്താടിയ ചിത്രം മലയാള സിനിമയിലെ തന്നെ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു.

കള്ളിയങ്കാട്ട് നീലി എന്ന യക്ഷിക്കഥാപാത്രത്തെ ആധുനിക പശ്ചാത്തലത്തിൽ അവതരിപ്പിച്ചാണ് ‘ലോക’ ശ്രദ്ധിക്കപ്പെട്ടത്. അടിച്ചമർത്തപ്പെട്ട ഗോത്രവംശത്തിലെ പെൺകുട്ടി യക്ഷിയായി മാറുന്നതും, നൂറ്റാണ്ടുകൾക്ക് ശേഷം ‘മൂത്തോൻ’ എന്ന അജ്ഞാത നേതാവിന് കീഴിൽ നീതിക്കായി പോരാടുന്നതുമാണ് കഥാതന്തു. ആദ്യ ഭാഗത്തിൽ കല്യാണിക്കൊപ്പം നസ്ലെൻ, സാൻഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ടോവിനോ തോമസും ദുൽഖർ സൽമാനും അതിഥി വേഷങ്ങളിലൂടെ രണ്ടാം ഭാഗത്തിനായുള്ള വലിയ സൂചനകൾ നൽകിയാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.

Also Read:സനീഷ് മേലേപ്പാട്ട് നായകനാകുന്ന കുടുംബചിത്രം ‘ഇനിയും’; ഫെബ്രുവരി 27-ന് തിയറ്ററുകളിലേക്ക്!

See also  വീട്ടുകാരെ പൂട്ടിയിട്ടു; പുലർച്ചെ സുഹൃത്തിനൊപ്പം 14-കാരന്റെ ‘കാർ സവാരി’, ഒടുവിൽ അപകടം

രണ്ടാം ഭാഗം പ്രധാനമായും ടോവിനോ തോമസ് അവതരിപ്പിക്കുന്ന ‘ചാത്തൻ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്തിൽ മാത്തൻ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രത്തിന് സമാന രൂപമുള്ള 389 സഹോദരന്മാരുണ്ടെന്ന സൂചന ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. ഇതിന് പുറമെ, ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ‘ചാർലി’ എന്ന ഒടിയൻ കഥാപാത്രവും രണ്ടാം ഭാഗത്തിൽ നിർണ്ണായകമാകും. സൗബിൻ ഷാഹിർ, അഹാന കൃഷ്ണകുമാർ തുടങ്ങിയ വലിയ താരനിരയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ ‘ലോക 2’; നിർണ്ണായക വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ appeared first on Express Kerala.

Spread the love

New Report

Close