loader image
നിർണ്ണായക സിൻഡിക്കേറ്റ് യോഗം ഇന്ന്; കേരള സർവകലാശാല കലോത്സവത്തിന്റെ ഭാവി അറിയാം

നിർണ്ണായക സിൻഡിക്കേറ്റ് യോഗം ഇന്ന്; കേരള സർവകലാശാല കലോത്സവത്തിന്റെ ഭാവി അറിയാം

കേരള സർവകലാശാല കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ നിർണ്ണായക സിൻഡിക്കേറ്റ് യോഗം ഇന്ന് രാവിലെ 10 മണിക്ക് സർവ്വകലാശാല ആസ്ഥാനത്ത് ചേരും. കലോത്സവത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സർവകലാശാല യൂണിയനും എസ്എഫ്‌ഐയും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ചേരുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിദ്യാർത്ഥി ലോകം പ്രതീക്ഷിക്കുന്നത്.

കലോത്സവത്തിന് പുറമെ സർവകലാശാല രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും യോഗത്തിൽ വലിയ ചർച്ചയാകും. സിൻഡിക്കേറ്റ് രജിസ്ട്രാറായി നിശ്ചയിച്ച സാം കെ. സോളമനെ അയോഗ്യതകൾ ചൂണ്ടിക്കാട്ടി വി.സി ഒഴിവാക്കിയത് ഇടതുപക്ഷ അംഗങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. വി.സിയും സിൻഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഇന്നത്തെ യോഗ തീരുമാനങ്ങൾ സർവകലാശാലയുടെ വരുംദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ഏറെ നിർണ്ണായകമാകും.

The post നിർണ്ണായക സിൻഡിക്കേറ്റ് യോഗം ഇന്ന്; കേരള സർവകലാശാല കലോത്സവത്തിന്റെ ഭാവി അറിയാം appeared first on Express Kerala.

See also  ബൈക്ക് വിപണിയിൽ മാറ്റത്തിന്റെ കാറ്റ്; 125 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിൽപനയിൽ റെക്കോർഡ് വർദ്ധനവ്
Spread the love

New Report

Close