
നോമ്പ് തുറയുടെ ആവേശം വർദ്ധിപ്പിക്കുന്ന ഒന്നാണ് സ്വാദിഷ്ടമായ തരിക്കഞ്ഞി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം നോമ്പ് തുറയ്ക്ക് ഉന്മേഷവും സ്വാദും നൽകും.
സാധനങ്ങൾ
റവ- 1കപ്പ്
തേങ്ങ പാൽ- 1കപ്പ്
പഞ്ചസാര- 1/2 കപ്പ്
ഏലക്കായ- 4എണ്ണം
അണ്ടിപ്പരിപ്പ്- 10എണ്ണം
മുന്തിരി- 10
നെയ്യ്- 2 ടീസ് സ്പൂൺ
ചെറിയ ഉള്ളി – 2എണ്ണം
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പത്രത്തിൽ ആവശ്യത്തിന് വെള്ളം അടുപ്പത്തു വെച്ച് തിളക്കുമ്പോൾ ഏലക്കായ, റവ എന്നിവ ചേർത്ത് നന്നായി വേവിക്കുക. ശേഷം
ഇതിലേക്ക് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വേവായതിനു ശേഷം തേങ്ങാപാൽ ഒഴിച്ചു 1 മിനിറ്റ് ചൂടായാൽ ഇറക്കി വെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു തരികഞ്ഞിയിലേക്ക് ഒഴിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി നോമ്പ് തുറ തരികഞ്ഞി റെഡി.
The post രുചികരമായ നോമ്പ് തുറ വിഭവം; നാടൻ തരിക്കഞ്ഞിയുടെ റെസിപ്പി ഇതാ! appeared first on Express Kerala.


