loader image
ജിഎസ്ടി വകുപ്പിൽ നിയമനക്കുരുക്ക്; സീനിയോറിറ്റി തർക്കം കോടതിയിൽ, റാങ്ക് ഹോൾഡേഴ്‌സ് ആശങ്കയിൽ

ജിഎസ്ടി വകുപ്പിൽ നിയമനക്കുരുക്ക്; സീനിയോറിറ്റി തർക്കം കോടതിയിൽ, റാങ്ക് ഹോൾഡേഴ്‌സ് ആശങ്കയിൽ

കോഴിക്കോട്: ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള സീനിയോറിറ്റി തർക്കം നിയമനങ്ങളെയും പ്രമോഷനുകളെയും ബാധിക്കുന്നു. സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയിലെ സീനിയോറിറ്റി പട്ടിക സംബന്ധിച്ച കേസ് കോടതിയിലെത്തിയതോടെ പുതിയ പിഎസ് സി നിയമനങ്ങളും നിലവിലുള്ളവരുടെ സ്ഥാനക്കയറ്റവും അനിശ്ചിതത്വത്തിലായി. എസ്ടിഒ തസ്തികയിൽ 80 ശതമാനം സ്ഥാനക്കയറ്റം വഴിയും 20 ശതമാനം നേരിട്ടുള്ള നിയമനം വഴിയുമാണ് നികത്തേണ്ടത്.

2017-ൽ നേരിട്ട് നിയമനം ലഭിച്ചവരും പ്രമോഷൻ വഴി എത്തിയവരും തമ്മിലുള്ള സീനിയോറിറ്റി നിശ്ചയിച്ചതിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് ആധാരം. നേരിട്ട് നിയമിക്കപ്പെട്ടവരുടെ അഡ്വൈസ് തീയതിയും പ്രമോട്ടി ഓഫീസർമാരുടെ പ്രമോഷൻ തീയതിയും അടിസ്ഥാനമാക്കിയാണ് സീനിയോറിറ്റി പട്ടിക തയ്യാറാക്കിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരിട്ട് നിയമനം ലഭിച്ചവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഒഴിവ് വരുന്ന മുറയ്ക്കാണ് പ്രമോട്ടി ഓഫീസർമാരുടെ സീനിയോറിറ്റി നിശ്ചയിക്കേണ്ടതെന്ന വാദം ട്രിബ്യൂണൽ അംഗീകരിക്കുകയും 92 പ്രമോട്ടി ഓഫീസർമാരെ പട്ടികയിൽ പിന്നിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയതോടെ നിയമപോരാട്ടം നീളുകയാണ്.

Also Read: ശബരിമല സ്വർണക്കൊള്ള! മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

See also  റമദാൻ സ്പെഷ്യൽ! തനിനാടൻ ഒറോട്ടി എളുപ്പത്തിൽ തയ്യാറാക്കാം

ഈ തർക്കം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് 2024 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെയാണ്. നിലവിലെ അനുപാതമനുസരിച്ച് 107 പേർക്ക് നേരിട്ട് നിയമനം ലഭിക്കേണ്ടതുണ്ടെങ്കിലും ഇതുവരെ വെറും 12 പേർക്ക് മാത്രമാണ് അഡ്വൈസ് ലഭിച്ചത്. 2017-ൽ നിയമനം ലഭിച്ചവർക്ക് സ്ഥാനക്കയറ്റം ലഭിച്ചാൽ മാത്രമേ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർക്ക് വഴിതുറക്കൂ. സീനിയോറിറ്റി ലിസ്റ്റ് വൈകുന്നത് നിലവിൽ ജോലിയിലുള്ളവരുടെ കരിയറിനെയും ബാധിക്കുന്നുണ്ട്. പലർക്കും ലഭിക്കേണ്ട രണ്ട് പ്രമോഷനുകൾ വരെ ഇതിനോടകം നഷ്ടമായി. നിലവിൽ 17 ഡെപ്യൂട്ടി കമ്മിഷണർ തസ്തികകൾ ഒഴിവുണ്ടായിട്ടും പ്രമോഷൻ നടപടികൾ നീളുകയാണ്. കോടതി വിധി വന്ന് സീനിയോറിറ്റി പട്ടിക പുതുക്കുമ്പോഴേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

The post ജിഎസ്ടി വകുപ്പിൽ നിയമനക്കുരുക്ക്; സീനിയോറിറ്റി തർക്കം കോടതിയിൽ, റാങ്ക് ഹോൾഡേഴ്‌സ് ആശങ്കയിൽ appeared first on Express Kerala.

Spread the love

New Report

Close