loader image
ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി അക്രമം; രണ്ട് പേർ പിടിയിൽ

ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി അക്രമം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ പോലീസ്. കോലിയക്കോട് സ്വദേശി അജിത്ത് (25), വെള്ളാണിക്കൽ സ്വദേശി വിനോദ് (36) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ പരുത്തൂർ പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. ചെമ്പൂർ കുറുമാൻകാട് സ്വദേശിയായ രാജു തന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ വഴിയിൽ തടഞ്ഞത്. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ രാജുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ രാജുവിന്റെ നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടലേറ്റു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി അക്രമം; രണ്ട് പേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  തിയേറ്ററുകൾ കീഴടക്കി ‘കൂടോത്രം’: മികച്ച അഭിപ്രായവുമായി രണ്ടാം വാരത്തിലേക്ക്!

New Report

Close