loader image
മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

ലപ്പുറം മങ്കടയിൽ നടന്ന സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരെയാണ് മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 ജൂൺ 28-ന് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതക ദൃശ്യങ്ങൾ ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയ ശേഷം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും, ഫോറൻസിക് പരിശോധനയിലൂടെ ഇവ വീണ്ടെടുത്തത് കേസിൽ നിർണ്ണായക തെളിവായി മാറി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരയുടെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഈ വിധി പുറത്തുവന്നിരിക്കുന്നത്.

The post മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ appeared first on Express Kerala.

Spread the love
See also  ഡൽഹി-മീററ്റ് സൂപ്പർഫാസ്റ്റ് യാത്ര; 50 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്താം, നമോ ഭാരത് റെഡി!

New Report

Close