loader image
“നീ പ്രതിരോധശേഷിയുള്ളവളാണ്, ശാന്തയാണ്, നീ എന്നെന്നും എന്നോടൊപ്പമുണ്ടാകും”; സാറയെ നെഞ്ചിലേറ്റി ഭാവന

“നീ പ്രതിരോധശേഷിയുള്ളവളാണ്, ശാന്തയാണ്, നീ എന്നെന്നും എന്നോടൊപ്പമുണ്ടാകും”; സാറയെ നെഞ്ചിലേറ്റി ഭാവന

ഭാവന നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘അനോമി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ തന്റെ ‘സാറ’ എന്ന കഥാപാത്രത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് താരം. ഒരു ഫോറൻസിക് അനലിസ്റ്റായ സാറ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“എന്റെ പ്രിയപ്പെട്ട സാറ… നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ്, പ്രതിരോധശേഷിയുള്ളവളാണ്, ശാന്തയാണ്! നിന്നോടൊപ്പമുള്ള എന്റെ യാത്ര ആനന്ദകരമായിരുന്നു. നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും. നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാത്തിനും നന്ദി,” ഭാവന കുറിച്ചു.

Also Read: അതിരുകൾ കടന്ന ആഫ്രിക്കൻ പ്രണയകഥ; ‘കിങ്കരകാവ്യം’ അന്താരാഷ്ട്ര ‘അനി-മേള’യിലേക്ക്!

‘മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന വിത്യസ്തമായ പ്രമേയവുമായി എത്തിയ ചിത്രം ശാസ്ത്രീയവും വൈകാരികവുമായ തലങ്ങളെ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. റിയാസ് മാരാത്ത് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഭാവനയ്ക്കൊപ്പം റഹ്‌മാനും പ്രധാന വേഷത്തിലെത്തുന്നു. പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

See also  മൂന്നാർ ഉൾപ്പെടെ നാലിടത്ത് യുവി ഇൻഡക്സ് 10 കടന്നു; കടുത്ത മുൻകരുതലുകൾ വേണമെന്ന് മുന്നറിയിപ്പ്

ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. ഹർഷവർദ്ധൻ രാമേശ്വറിന്റെ സംഗീതവും സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢത നിറഞ്ഞ അന്തരീക്ഷത്തിന് കരുത്തേകുന്നു. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘അനോമി’ ഭാവനയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായി ഇതിനോടകം മാറിക്കഴിഞ്ഞു.

The post “നീ പ്രതിരോധശേഷിയുള്ളവളാണ്, ശാന്തയാണ്, നീ എന്നെന്നും എന്നോടൊപ്പമുണ്ടാകും”; സാറയെ നെഞ്ചിലേറ്റി ഭാവന appeared first on Express Kerala.

Spread the love

New Report

Close