loader image
കൊലപാതകിക്ക് ഇരയുടെ സ്വത്ത് ലഭിക്കില്ല; ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും തത്വം ബാധകമെന്ന് കോടതി

കൊലപാതകിക്ക് ഇരയുടെ സ്വത്ത് ലഭിക്കില്ല; ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും തത്വം ബാധകമെന്ന് കോടതി

സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന്, ഭാര്യയുടെ സ്വത്തിൽ അവകാശമില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട യുവതിയുടെ ബാങ്ക് നിക്ഷേപമായ 75,000 രൂപ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജി വിചാരണ കോടതികൾ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരന്റെ സിംഗിൾ ബെഞ്ച്, മാതാവിന്റെ ആവശ്യം അംഗീകരിക്കുകയും കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ ഇക്കാര്യം കൃത്യമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ഇത് സംബന്ധിച്ച് മുൻപ് വ്യക്തത കുറവുണ്ടായിരുന്നു. എന്നാൽ, ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് ബാധകമായ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും ഇതേ സിദ്ധാന്തം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം വഴി ഒരാൾക്ക് മറ്റൊരാളുടെ സ്വത്ത് കൈക്കലാക്കാൻ അനുവദിക്കുന്നത് നീതിയല്ലെന്നും മുൻ വിധികളിലെ തത്വങ്ങൾ പാലിച്ച് ഭർത്താവിനെ അവകാശത്തിൽ നിന്ന് ഒഴിവാക്കണമെന്നും കോടതി വിധിച്ചു.

The post കൊലപാതകിക്ക് ഇരയുടെ സ്വത്ത് ലഭിക്കില്ല; ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും തത്വം ബാധകമെന്ന് കോടതി appeared first on Express Kerala.

See also  വിയർപ്പും ചൊറിച്ചിലും അവഗണിക്കല്ലേ; പടർന്നുപിടിക്കുന്ന ഫംഗസ് അണുബാധയെ എങ്ങനെയറിയാം?
Spread the love

New Report

Close