2028 ലോകകപ്പിന് 12 ടീമുകൾ യോഗ്യത നേടി; സൂപ്പർ എട്ട് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം

2028 ലോകകപ്പിന് 12 ടീമുകൾ യോഗ്യത നേടി; സൂപ്പർ എട്ട് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ആവേശം പകർന്ന് മത്സരക്രമങ്ങൾ പുറത്തുവന്നു. നാളെ ആരംഭിക്കുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ ആദ്യ ദിനം പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ ആരാധകർ ഏറെ കാത്തിരിക്കുന്ന പോരാട്ടം ഞായറാഴ്ച വൈകിട്ട് ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. സൂപ്പർ എട്ടിലെ മറ്റ് മത്സരങ്ങളിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെയും, വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയും നേരിടും. മാർച്ച് ഒന്നിന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അവസാന സൂപ്പർ എട്ട് മത്സരം.

സൂപ്പർ എട്ട് ചിത്രം തെളിഞ്ഞതോടെ 2028-ൽ നടക്കാനിരിക്കുന്ന അടുത്ത ട്വന്റി 20 ലോകകപ്പിനുള്ള 12 ടീമുകൾ നേരിട്ട് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് 2028 ലോകകപ്പിന് വേദിയാകുന്നത്. ആതിഥേയരെന്ന നിലയിൽ ഇവർക്ക് പുറമെ സൂപ്പർ എട്ടിലെത്തിയ ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ ടീമുകളും യോഗ്യത നേടി. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, അയർലൻഡ്, ബംഗ്ലാദേശ് എന്നിവരും അടുത്ത ലോകകപ്പിനുണ്ടാകും. ആകെ 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ശേഷിച്ച എട്ട് സ്ഥാനങ്ങൾക്കായി യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കും.

Also Read:ടി20 ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ!

അതേസമയം, നിലവിലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ ഒമാനെ നേരിടും. ശ്രീലങ്കയോടും സിംബാബ്‌വെത്തോടും പരാജയപ്പെട്ട ഓസ്‌ട്രേലിയ നേരത്തെ തന്നെ സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു. നാളെ മുതൽ നടക്കുന്ന സൂപ്പർ എട്ട് പോരാട്ടങ്ങളിലെ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് മുന്നേറുക.

The post 2028 ലോകകപ്പിന് 12 ടീമുകൾ യോഗ്യത നേടി; സൂപ്പർ എട്ട് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം appeared first on Express Kerala.

See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Spread the love
Scroll to Top