loader image
‘സിക്സർ അടിക്കാൻ സമ്മർദ്ദം വേണ്ട’; അഭിഷേക് ശർമയ്ക്ക് നിർദ്ദേശവുമായി സുനിൽ ഗാവസ്‌കർ

‘സിക്സർ അടിക്കാൻ സമ്മർദ്ദം വേണ്ട’; അഭിഷേക് ശർമയ്ക്ക് നിർദ്ദേശവുമായി സുനിൽ ഗാവസ്‌കർ

ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. അഭിഷേക് മികച്ച കളിക്കാരനാണെന്നും എന്നാൽ സിക്സർ അടിക്കണമെന്ന സമ്മർദ്ദം താരത്തെ ബാധിക്കുന്നുണ്ടെന്നും ഗാവസ്‌കർ നിരീക്ഷിച്ചു.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കാതെ ക്രീസിൽ നിലയുറപ്പിക്കാനാണ് ഗാവസ്‌കറുടെ ഉപദേശം. കുറച്ച് ഡോട്ട് ബോളുകൾ വന്നാലും പ്രശ്നമില്ലെന്നും ഒന്ന് രണ്ട് ഓവറുകൾ കാത്തിരുന്ന ശേഷം മാത്രം വലിയ ഷോട്ടുകൾക്ക് മുതിരണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പന്തുകളിൽ തന്നെ സിക്സറോ ബൗണ്ടറിയോ നേടാൻ ശ്രമിക്കാതെ അവസരം ലഭിക്കുമ്പോൾ മാത്രം സ്വാഭാവികമായ ഷോട്ടുകൾ കളിക്കാനാണ് ഗാവസ്‌കർ നിർദ്ദേശിച്ചത്.

Also Read:2028 ലോകകപ്പിന് 12 ടീമുകൾ യോഗ്യത നേടി; സൂപ്പർ എട്ട് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം

സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഓപ്പണറുടെ മോശം ഫോം ടീമിന് ആശങ്ക നൽകുന്നുണ്ട്. കളിച്ച മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ല. യുഎസ്എക്കെതിരെ ഫാസ്റ്റ് ബൗളിംഗിലും പാകിസ്ഥാൻ, നെതർലാൻഡ്‌സ് ടീമുകൾക്കെതിരെ ഓഫ് സ്പിന്നർമാർക്ക് മുന്നിലുമാണ് താരം വീണത്. നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല.

See also  അമിത് ഷായ്ക്കെതിരായ പരാമർശം! രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

The post ‘സിക്സർ അടിക്കാൻ സമ്മർദ്ദം വേണ്ട’; അഭിഷേക് ശർമയ്ക്ക് നിർദ്ദേശവുമായി സുനിൽ ഗാവസ്‌കർ appeared first on Express Kerala.

Spread the love

New Report

Close