
എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാറെ രൂക്ഷമായി വിമർശിച്ച് കലാമണ്ഡലം സത്യഭാമ രംഗത്ത്. കൊല്ലത്തോ കൊട്ടാരക്കരയിലോ എൻഡിഎ സ്ഥാനാർത്ഥിയായി മാരാർ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ സത്യഭാമ തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. അഖിൽ മാരാർ രാഷ്ട്രീയ നിലപാട് മാറ്റിയതിലൂടെ തന്നെ സ്നേഹിച്ച മറ്റു മതസ്ഥരെ വഞ്ചിക്കുകയായിരുന്നുവെന്നും ഇനി ജനങ്ങൾക്ക് പഴയതുപോലെ മാരാറെ കാണാൻ കഴിയില്ലെന്നും സത്യഭാമ കുറിച്ചു.
അഖിലിന്റെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് പരിഹസിച്ച സത്യഭാമ, താരം ഒരിക്കലും ‘ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’ എന്നും ഫേസ്ബുക്കിൽ എഴുതി. ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ സ്വീകാര്യത ലഭിച്ച അഖിൽ മാരാറുടെ രാഷ്ട്രീയ പ്രവേശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
The post ‘മോനേ, നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; അഖിൽ മാരാറുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ സത്യഭാമ appeared first on Express Kerala.


