
മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി 30 അടി താഴ്ചയിലുള്ള ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ഡ്രൈവർക്ക് പുറമെ ഒരാൾ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ ലോറിക്കുള്ളിൽ കുടുങ്ങിയ ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തുടർന്നു വരികയാണ്. സാധനങ്ങളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
The post മലപ്പുറത്ത് ലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു appeared first on Express Kerala.


